May 19, 2025

വെള്ളമുണ്ട പഞ്ചായത്തിന്റെ ദുർഭരണത്തിനെതിരെ മുസ്ലിംലീഗ് മാർച്ചും ധർണയും

Share

 

തരുവണ : ഇടതുപക്ഷ ഭരണം വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിനെ കഴിഞ്ഞ നാലരവർഷം കൊണ്ട് പിന്നോട്ടടിപ്പിച്ചിരിക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.മമ്മൂട്ടി പ്രസ്ഥാവിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിന്റെ ദുർഭരണത്തിനെതിരെ നടന്ന മാർച്ചും ധർണയും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ഭരണവും,ഒരു മന്ത്രിയും ഉണ്ടായിട്ടും പ്രത്യേ കമായി ഒരു ഫണ്ട് പോലും കൊണ്ട് വന്നു ഒരു വികസനവും നടത്താതെ പഞ്ചായത്തിനെ വെറും നോക്ക് കുത്തിയാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തു ഗ്രേഡിങ്ങിൽ എണ്ണൂറ്റി അറുപത്തി നാലാം സ്ഥാനത്തു ഏറ്റവും പുറകിൽ വെള്ളമുണ്ട യെ എത്തിച്ചതിൽ ഭരണസമിതിക്കുള്ള പങ്കിനു അടുത്ത തിരഞ്ഞെടിപ്പിൽ ജനങ്ങൾ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

 

പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി അദ്ധ്യക്ഷം വഹിച്ചു.സെക്രട്ടറി മോയി ആറങ്ങാടൻ സ്വാഗതം പറഞ്ഞു.ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് എൻ.നിസാർ അഹമ്മദ്,മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി,ജനറൽ സെക്രട്ടറി കെ.സി.അസീസ്,സെക്രെട്ടറിമാരായ കൊച്ചി ഹമീദ്,ഉസ്മാൻ പള്ളിയാൽ,വൈസ് പ്രസിഡന്റ് കെ.അമ്മദ് മാസ്റ്റർ,എ.കെ.നാസർ തുടങ്ങിയവർ സംസാരിച്ചു.ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ സി.അന്ദ്രു ഹാജി, പി.മുഹമ്മദ്, പഞ്ചായത് ഭാരവാഹികളായ കൊടുവേരി അമ്മദ്, കെ.കെ.സി.റഫീഖ്‌, അലുവ മമ്മൂട്ടി, പി.കെ.ഉസ്മാൻ, കെ.ഇബ്രാഹിം ഹാജി, സി.സി.അബ്ദുള്ള, മുതിര മായൻ കെ.എം.സി.സി.നേതാവ് പടയൻ മമ്മൂട്ടി ഹാജി യൂത്ത് ലീഗ് ഭാരവാഹികളായ ഈ.വി.സിദീഖ്‌, സി.പി.ജബ്ബാർ, വനിതാ ലീഗ് നേതാക്കളായ കെ.കെ.സി.മൈമൂന, റംലമുഹമ്മദ്, സൗദ കൊടുവേരി ആതിക്ക ടീച്ചർ, ആസ്യ മൊയ്‌ദു തുടങ്ങിയവർ നേതൃത്വം നൽകി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.