വയനാട്ടിൽ എസ്.എഫ്.ഐയെ ഇനി ഇവർ നയിക്കും

കൽപ്പറ്റ : എസ്.എഫ്.ഐ ജില്ലാ കൺവെൻഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി സയ്യിദ് മുഹമ്മദ് സാദിഖ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം അപർണ ഗൗരി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ശരത് മോഹൻ പ്രസിഡന്റ് സ്ഥാനം മാറിയ സാഹചര്യത്തിൽ എം.എസ്. ആദർശിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. സെക്രട്ടറിയായി സാന്ദ്രാ രവീന്ദ്രൻ തുടരും. 35 അംഗ ജില്ലാകമ്മിറ്റിയെയും കൺവെൻഷൻ തിരഞ്ഞെടുത്തു.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബിബിൻരാജ്, അഡ്വ. പി. അക്ഷര, സെക്രട്ടേറിയറ്റ് അംഗം ടി.ബി. അഖില എന്നിവർ സംസാരിച്ചു.
മറ്റുഭാരവാഹികൾ: അഥീന ഫ്രാൻസിസ്, സി.ആർ. വിഷ്ണു, അക്ഷയ് പ്രകാശ് (വൈസ് പ്രസി.), അപർണ ഗൗരി, കെ .എസ്. മുഹമ്മദ് ഷിയാസ്, ഇ.എ. സായന്ത് (ജോ. സെക്ര.), കെ.പി. അഭിജിത്, മുഹമ്മദ് ഷിബിലി, സച്ചു ഷാജി (സെക്രട്ടേറിയറ്റ് അംഗങ്ങൾ).