ഐപിഎല്‍ തിരിച്ചെത്തുന്നു; മത്സരങ്ങള്‍ മേയ് 17-ന് പുനരാരംഭിക്കും, 6 വേദികള്‍

മുംബൈ : ഇന്ത്യ – പാകിസ്താൻ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ ഇടയ്ക്ക് നിർത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ മേയ് 17ന് പുനരാരംഭിക്കും.തിങ്കളാഴ്ച രാത്രി ബിസിസിഐ ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സർക്കാരുമായും സുരക്ഷാ ഏജൻസികളുമായും നടത്തിയ വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് ബിസിസിഐ വ്യക്തമാക്കി.
ഇതുപ്രകാരം മേയ് 17-ാം തീയതി മത്സരങ്ങള്‍ പുനരാരംഭിക്കും. ജൂണ്‍ മൂന്നിനാണ് ഫൈനല്‍ നിശ്ചയിച്ചിരിക്കുന്നത്. ആറു വേദികളിലേക്കായി മത്സരങ്ങള്‍ ചുരുക്കിയിട്ടുണ്ട്. വേദികള്‍ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കും. 17 മത്സരങ്ങളാണ് ഇനി നടക്കാനുള്ളത്. പ്ലേഓഫ് മത്സരങ്ങള്‍ക്കുള്ള വേദികളും പിന്നീടാകും പ്രഖ്യാപിക്കുക.
ഇന്ത്യ-പാകിസ്താൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ ഒമ്ബതാം തീയതിയാണ് ഐപിഎല്‍ മത്സരങ്ങള്‍ ഒരാഴ്ചത്തേക്കായി നിർത്തിവെച്ചത്. ഇതേത്തുടർന്ന് മിക്ക വിദേശ താരങ്ങളും സപ്പോർട്ട് സ്റ്റാഫുകളും തങ്ങളുടെ നാട്ടിലേക്ക് മടങ്ങിയിരുന്നു.