കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മധ്യവയസ്കന് പരിക്ക്

നിരവില്‍പുഴ : കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മധ്യവയസ്കന് പരിക്ക്. നിരവില്‍പുഴ മട്ടിലയം മരാടി കോളനിയിലെ ചാമന്‍ (50)നാണ് തൊഴിലിടത്തില്‍ വച്ച് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. കണ്ണിനും കൈക്കും പരിക്കേറ്റ ചാമനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പച്ചു.
ഇന്ന് ഉച്ചക്ക് 12 മണിയോടെ തോട്ടത്തില്‍ മരുന്ന് തളിച്ചു കൊണ്ടിരിക്കെ പിന്നില്‍ നിന്ന് വന്ന കാട്ടുപോത്ത് കൊമ്പിന് കുത്തി എറിയുകയായിരുന്നു. നിലത്ത് വീണു പോയതിനാല്‍ കാട്ടുപോത്ത് പിന്‍തിരിഞ്ഞുപോയി. കൂടെയുണ്ടായിരുന്ന തെഴിലാളികള്‍ വിളിച്ച് അറിയിച്ചതിന് പിന്നാലെ തൊഴിലുടമയും നാട്ടുകാരുമെത്തി ചാമനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മാനന്തവാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ റോസ്‌മേരിയുടെ നേതൃത്വത്തില്‍ വനംവകുപ്പ് അധികൃതര്‍ ആശുപത്രിയിലെത്തി ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ട്.