May 1, 2025

ആധാര്‍, പാൻ കാര്‍ഡ്, റേഷൻ കാര്‍ഡുകള്‍ എന്നിവ പോര ; പൗരത്വം തെളിയിക്കുന്ന രേഖകള്‍ പട്ടികപ്പെടുത്തി സര്‍ക്കാര്‍

Share

 

ദില്ലി : ആധാറും പാൻ കാര്‍ഡും റേഷൻ കാര്‍ഡുമടക്കം രേഖകള്‍ കയ്യിലുണ്ടെങ്കിലും അതൊന്നു ഇന്ത്യൻ പൗരത്വം തെളിയിക്കാനുള്ള രേഖയായി കണക്കാക്കില്ലെന്ന് സര്‍ക്കാര്‍.

ഈ രഖകള്‍ ഭരണകാര്യങ്ങളിലും ക്ഷേമ പ്രവര്‍ത്തനങ്ങളിലും ഉപയോഗിക്കുന്നതാണ്. പൗരത്വം തെളിയിക്കുന്ന ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ സ്വീകരിക്കുന്ന രേഖകള്‍ ജനന സര്‍ട്ടിഫിക്കറ്റ്, ഡൊസൈല്‍ സര്‍ട്ടിഫിക്കറ്റ്( എന്നിവ മാത്രമായിരിക്കുമെന്നും സര്‍ക്കാര്‍ പട്ടികപ്പെടുത്തി.

 

അനധികൃതമായി നിരവധി വിദേശികള്‍ രാജ്യത്ത് താമസിക്കുന്നുണ്ട്. വെരിഫിക്കേഷൻ ഡ്രൈവുകളില്‍ ആധാർ, റേഷൻ അല്ലെങ്കില്‍ പാൻ കാർഡുകള്‍ ഹാജരാക്കി രക്ഷപ്പെടാൻ ഇവര്‍ ശ്രമിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. ആധാർ കാർഡുകള്‍, പാൻ കാർഡുകള്‍, റേഷൻ കാർഡുകള്‍ തുടങ്ങി നിരവധി തിരിച്ചറിയല്‍ രേഖകള്‍ ഇന്ത്യയിലുണ്ട്. എന്നാണ്‍ ഈ രേഖകളും ഉപയോഗിച്ച്‌ ഒരാളുടെ പൗരത്വം പരിശോധിക്കാനോ സ്ഥിരീകരിക്കാനോ കഴിയില്ല.

 

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാർ കാർഡിനെ തിരിച്ചറിയല്‍ രേഖയായും താമസ രേഖയായും മാത്രമാണ് കണക്കാക്കുന്നത്. എന്നാല്‍ ഇതിനെ പൗരത്വ രേഖയായി കണക്കാക്കുന്നേയില്ല. പാൻ, റേഷൻ കാർഡുകള്‍ക്കും ഇത് ബാധകമാണ്. പാൻ കാർഡുകള്‍ നികുതി ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. റേഷൻ കാർഡുകള്‍ ഭക്ഷണ വിതരണത്തിനായി ഉപയോഗിക്കുന്നു, ഇവ രണ്ടും പൗരത്വം സ്ഥിരീകരിക്കുന്നില്ല.

 

1969-ലെ ജനന-മരണ സർട്ടിഫിക്കറ്റ് നിയമം, നിശ്ചിത അധികാര കേന്ദ്രങ്ങള്‍ക്ക് ജനന സർട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള അധികാരം നല്‍കുന്നുണ്ട്. ഇത് ഇന്ത്യയ്ക്കുള്ളിലെ ജനനത്തെ അടിസ്ഥാനമാക്കി പൗരത്വം സാധൂകരിക്കുന്നു. ഒരാള്‍ ഒരു സംസ്ഥാനത്തിലോ കേന്ദ്രഭരണ പ്രദേശത്തോ താമസിച്ചിരുന്നതായി ‘ഡൊമിസൈല്‍’ സർട്ടിഫിക്കറ്റുകള്‍ സാധൂകരിക്കുന്നു. ഇതും ഇന്ത്യൻ പൗരത്വം സാധൂകരിക്കുന്ന രേഖയാണ്.

 

തിരിച്ചറിയല്‍ രേഖകള്‍ കൈവശം വയ്ക്കുകയും മറ്റ് പൗരത്വ രേഖകള്‍ കൈവശം ഇല്ലാത്തതുമായി വിദേശികള്‍ ഏറെ നിര്‍ണായകമാണ് പുതിയ തീരുമാനം. ജനന, താമസ രേഖകള്‍ കൃത്യമായി നിയമപരമായി അപ്ഡേറ്റഡ് ആയി സൂക്ഷിക്കേണ്ടത്, സ‍ര്‍ക്കാര്‍ ജോലി, പാസ്പോര്‍ട്ട് എടുക്കല്‍, കോടതി വ്യവഹാരങ്ങള്‍ എന്നിവയ്ക്ക് നിര്‍ബന്ധമാണെന്നും ഓര്‍മിക്കുക.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.