മധ്യവയസ്‌കനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയും ശിക്ഷ

കേണിച്ചിറ : മുന്‍വൈരാഗ്യത്താല്‍ മദ്ധ്യവയസ്‌കനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയും. കോളേരി വളാഞ്ചേരി മാങ്ങോട് വീട്ടില്‍ എം.ആര്‍. അഭിലാഷ് (41) നെയാണ് കല്‍പ്പറ്റ അഡീഷനല്‍, സെഷന്‍സ് ജഡ്ജ് 2 വി. അനസ് ശിക്ഷിച്ചത്.
2021 ആഗസ്റ്റ് 21ന് രാത്രിയാണ് സംഭവം. കോളേരി തവളയാങ്കല്‍ വീട്ടില്‍ സജീവന്‍ ( 52) ആണ് കൊല്ലപ്പെട്ടത്. വളാഞ്ചേരിയില്‍ വെച്ചാണ് സജീവനെ അഭിലാഷ് വെട്ടിപരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും 22ന് രാവിലെ മരണപ്പെടുകയായിരുന്നു.
അന്നത്തെ നൂല്‍പ്പുഴ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ടി.സി. മുരുകന്‍ ആണ് ആദ്യാന്വേഷണം നടത്തിയത്. കേണിച്ചിറ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എസ്. സതീഷ് കുമാര്‍ തുടരന്വേഷണം നടത്തി. അന്നത്തെ കേണിച്ചിറ എസ്.ഐ പി.പി. റോയി അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചു.