ലോൺ വാഗ്ദാനം ചെയ്ത് 62 ലക്ഷം രൂപ തട്ടി : യുവാവ് അറസ്റ്റിൽ

കൽപ്പറ്റ : ബാങ്ക് ലോൺ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് വൈത്തിരി സ്വദേശിയിൽ നിന്ന് 62 ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ വൈത്തിരി പോലീസ് ചെന്നൈയിൽ വച്ച് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുവല്ലൂർ അയ്യപ്പക്കാം ഇരിക്കാരി സ്ട്രീറ്റ് ദില്ലി കുമാർ (31) ആണ് പിടിയിലായത്.
വൈത്തിരി പോലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നിർദേശമനുസരിച്ച് എ എസ് ഐ കെ.പി.മുരളീധരൻ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ ഗോവിന്ദൻകുട്ടി, സബിത്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.