കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ജോലി ; 28,000 മാസ ശമ്പളം; മെയ് 7 വരെ അപേക്ഷിക്കാം

കെഎസ്ആര്‍ടിസി സ്വിഫ്റ്റിലേക്ക് അസിസ്റ്റന്റ് സര്‍വീസ് എഞ്ചിനീയര്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റാണ് വിളിച്ചിട്ടുള്ളത്. കേരള സര്‍ക്കാര്‍ സിഎംഡി മുഖേനയാണ് നിയമനം. താല്‍പര്യമുള്ളവര്‍ക്ക് മെയ് 7ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
കെഎസ്ആര്‍ടിസി- സ്വിഫ്റ്റ് ലിമിറ്റഡില്‍ അസിസ്റ്റന്റ് സര്‍വീസ് എഞ്ചിനീയര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01. കരാര്‍ അടിസ്ഥാനത്തില്‍ നടക്കുന്ന താല്‍ക്കാലിക നിയമനം.
പ്രായപരിധി
32 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 28,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.
യോഗ്യത
മെക്കാനിക്കല്‍ അല്ലെങ്കില്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്ങില്‍ ബിഇ/ ബിടെക്.
ഏതെങ്കിലും ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് ഹെവി വാഹനങ്ങളുടെ റിപ്പയര്‍ സൂപ്പര്‍വൈസറായി ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
അപേക്ഷ
താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് വിന്‍ഡോ തുറന്ന് സ്വിഫ്റ്റ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷന്‍ വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. ശേഷം നേരിട്ട് Apply Now ലിങ്കില്‍ കയറി അപേക്ഷിക്കാം.