ലഹരി കേസിൽ ജാമ്യത്തിലിറങ്ങിയയാളുടെ വീട്ടിൽ നിന്ന് എം.ഡി.എം.എ കണ്ടെടുത്തു

വെള്ളമുണ്ട : ലഹരി കേസിൽ ജാമ്യത്തിലിറങ്ങിയയാളുടെ വീട്ടിൽ നിന്ന് എം.ഡി.എം.എ കണ്ടെടുത്തു. കെല്ലൂർ, അഞ്ചാം മൈൽ, പറമ്പൻ വീട്ടിൽ, പി. ഷംനാസ് (30) ന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ പിടിച്ചെടുത്തത്. ഇയാളെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ പുലർച്ചെ അഞ്ചാം മൈലിലുള്ള ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് റൂമിൽ നിന്ന് 0.07 ഗ്രാം MDMA കണ്ടെടുക്കുന്നത്. MDMA ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ടൂബും പിടിച്ചെടുത്തു. 2.33 ഗ്രാം MDMAയുമായി 11.08.2023 ന് നടക്കൽ ജംഗ്ഷനിൽ വെച്ചു പിടിയിലായ കേസിലാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ഇയാൾ സ്ഥിരം സിന്തറ്റിക്ക് ലഹരി ഉപയോഗിക്കുന്നയാളും വിൽപ്പന നടത്തുന്നയാളുമാണ്. സബ് ഇൻസ്പെക്ടർമാരായ ടി.കെ. മിനിമോൾ, വിനോദ് ജോസഫ്, എ.എസ്.ഐ വിൽമ ജൂലിയറ്റ്, സിപിഒ ലാൽകൃഷ്ണൻ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.