മേപ്പാടിയിൽ കാട്ടാനയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

മേപ്പാടി : വയനാട്ടിൽ കാട്ടാനയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് കോളനിക്കു സമീപമാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. പ്രദേശവാസിയായ അറുമുഖൻ ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാത്രി ഒമ്പതുമണിയോടെയാണ് സംഭവം.
പ്രദേശവാസികളാണ് സംഭവം പുറത്തറിയിച്ചത്. അറുമുഖൻ തിരികെ കോളനിയിലേക്ക് വരുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. കാട്ടാന ശല്യമുള്ള പ്രദേശമാണിത്. തേയില തോട്ടത്തോട്ട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് കാട്ടാന ആക്രമണം നടന്നത്.