April 21, 2025

വള്ളിയൂർക്കാവ് പുഴയിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി

Share

 

മാനന്തവാടി : വള്ളിയൂർക്കാവ് അഗ്‌നിരക്ഷാ നിലയത്തിന് സമീപം പുഴയിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. കമ്മന കാവണക്കുന്ന് മുണ്ടാടൻ വീട്ടിൽ ജോസഫ് (ഷെറി – 54) ആണ് മരിച്ചത്. ഇദ്ദേഹം താമസിച്ച് വന്നിരുന്ന വീടിന്റെ പരിസരത്തായാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. തുടർന്ന് മാനന്തവാടി അഗ്നിരക്ഷാ സേനാംഗങ്ങൾ മൃതദേഹം പുറത്തെടുത്ത് വയനാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരേതനായ പൗലോസിന്റേയും മേരിയുടേയും മകനാണ് ജോസഫ്. ഭാര്യ: അന്നമ്മ ജോസഫ്. മകൻ: റോബിൻ ജോസഫ്. സഹോദരൻ: ഷാജി.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.