പരോളിലിറങ്ങിയ പ്രതി അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചു

കേണിച്ചിറ : പരോളിലിറങ്ങിയ പ്രതി അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. കേണിച്ചിറ വട്ടത്താനി മഠത്തിൽപറമ്പിൽ മെജോ ആൻറണി (48) യാണ് അയൽ വാസിയായ കാട്ടാമ്പള്ളി അനൂപി (45 ) നെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ശനിയാഴ്ച അർദ്ധരാത്രി വട്ടത്താനിയിലുള്ള വിവാഹ വീട്ടിൽ വച്ചായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് കാരണം. പരിക്കേറ്റ അനൂപ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മെജോ കൊലപാതക കേസിൽ പ്രതിയാണ്. കേണിച്ചിറ എസ്.ഐ ബാബു, എസ് സിപിഒ ദിലീപ്, വിജിതമോൾ, മനോജ് തുടങ്ങി പോലീസ് സംഘം മെജോയെ കസ്റ്റഡിയിലെടുത്തു. വധശ്രമത്തിന് കേസ്സെടുത്ത് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.