April 19, 2025

ജെ.ഇ.ഇ മെയിന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു : ഫലമറിയാൻ

Share

 

ഡല്‍ഹി : ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ) മെയിന്‍ 2025 സെഷൻ 2 ഫലം നാഷണല്‍ ടെസ്റ്റിങ് ഏജൻസി (എൻ‌.ടി‌.എ) പ്രസിദ്ധീകരിച്ചു. വെബ്സൈറ്റില്‍ അപേക്ഷാ നമ്ബറും പാസ്‌വേഡും ഉപയോഗിച്ച്‌ ലോഗിൻ ചെയ്‌ത് സ്കോർകാർഡുകള്‍ പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.

 

പേപ്പർ 1 (ബി.ഇ/ബി.ടെക്) ഫലം മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടത്. പേപ്പർ 2 (ബി.ആർക്/ബി.പ്ലാനിങ്) എന്നിവയുടേത് പ്രസിദ്ധീകരിച്ചിട്ടില്ല. jeemain.nta.nic.in എന്ന വെബ്സൈറ്റില്‍ ഫലമറിയാം.

 

ഇത്തവണത്തെ പരീക്ഷയില്‍ 24 പേര്‍ 100 ശതമാനം മാര്‍ക്ക് നേടി. രാജസ്ഥാന്‍, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, തെലങ്കാന, ഗുജറാത്ത്, ഡല്‍ഹി, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് പെര്‍ഫെക്‌ട് ടെന്‍ എന്ന വിശേഷിപ്പിക്കപ്പെടുന്ന ഉയര്‍ന്ന സ്‌കോര്‍ നേടിയത്. ഇതില്‍ രണ്ട് പേര്‍ പെണ്‍കുട്ടികളാണെന്നതും ശ്രദ്ധേയമാണ്. എഞ്ചിനീയറിങ്ങ് പരീക്ഷകള്‍ ആണ്‍കുട്ടികളുടെ മേഖലയെന്ന് വിലയിരുത്തപ്പെടുമ്ബോഴാണ് ഉന്നത വിജയം നേടിയവരില്‍ പെണ്‍കുട്ടികളും ഇടം പിടിച്ചിരിക്കുന്നത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.