എംഡിഎംഎ കടത്ത് : യുവാവിനെ കാപ്പചുമത്തി നാടുകടത്തി

കൽപ്പറ്റ : ലഹരിക്കേസുകളിലുൾപ്പെട്ടയാളെ കാപ്പ നിയമപ്രകാരം നാടുകടത്തി. മുട്ടിൽ അഭയം വീട്ടിൽ മിൻഹാജ് ബാസിമി(26) നെയാണ് ആറുമാസത്തേക്ക് നാടുകടത്തിയത്.
2023 ജൂണിൽ കെഎസ്ആർടിസി ബസിൽ 49.54 ഗ്രാം എംഡിഎംഎയുമായി മുത്തങ്ങ ചെക്പോസ്റ്റിൽ വെച്ചും 2025 ജനുവരിയിൽ മീനങ്ങാടി 54-ൽ 0.42 ഗ്രാം എംഡിഎംഎ യുമായും ഇയാളെ അറസ്റ്റുചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൻമേൽ കണ്ണൂർ മേഖലാ ഡിഐജിയുടെ ഉത്തരവ് പ്രകാരമാണ് നടപടി.