എ.ടി.എമ്മുകളിൽ നിക്ഷേപിക്കാനേല്പിച്ച ബാങ്കിന്റെ കാൽ കോടിയോളം രൂപ തട്ടിയ ക്യാഷ് ഓപ്പറേറ്റീവ് എക്സിക്യൂട്ടീവുകൾ അറസ്റ്റിൽ

ബത്തേരി : എ.ടി.എമ്മുകളിൽ നിക്ഷേപിക്കാനേല്പിച്ച ബാങ്കിന്റെ കാൽ കോടിയോളം രൂപ തട്ടിയ ക്യാഷ് ഓപ്പറേറ്റീവ് എക്സിക്യൂട്ടീവുകൾ പിടിയിൽ. ബത്തേരി, കുപ്പാടി, പുത്തൻപുരക്കൽ വീട്ടിൽ, പി.ആർ. നിധിൻ രാജ്(34), മേപ്പാടി, ലക്കിഹിൽ, പ്ലാംപടിയൻ വീട്ടിൽ, പി.പി. സിനൂപ്(31) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റു ചെയ്തത്.
കേരള ഗ്രാമീണ ബാങ്കിന്റെ വിവിധ എ.ടി.എമ്മുകളിൽ പണം നിക്ഷേപിക്കുന്ന ബത്തേരി നോഡൽ ബ്രാഞ്ചിലെ ജോലിക്കാരായിരുന്ന ഇവർ 28 ലക്ഷം രൂപയാണ് കവർന്നത്. 2021 നവംബർ മുതൽ 2023 സെപ്റ്റംബർ വരെയുള്ള വിവിധ കാലയളവിലാണ് തട്ടിപ്പ് നടത്തിയത്.
എ.ടി.എമ്മുകളിൽ നിക്ഷേപിക്കാൻ ബാങ്ക് ഏൽപ്പിച്ച മുഴുവൻ തുകയും നിക്ഷേപിക്കാതെ withdrawal acknowledgement slip കളിൽ തിരുത്തലുകൾ വരുത്തി ഒറിജിനൽ ആണെന്ന് വ്യാജേന ബത്തേരി ബ്രാഞ്ചിൽ സമർപ്പിച്ചു വരുകയായിരുന്നു. ബത്തേരി ഗ്രാമീണ ബാങ്ക് സീനിയർ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.