വാഹനങ്ങളുടെ ആർസി പ്രിൻ്റ് പരിവാഹൻ പോർട്ടൽ വഴി ഡൗൺലോഡ് ചെയ്യാം

കൽപ്പറ്റ : മോട്ടോർ വാഹന വകുപ്പ് പൊതുജനങ്ങൾക്ക് വാഹന സംബന്ധമായ സേവനങ്ങൾക്ക് ആർസി പ്രിൻ്റ് നൽകുന്ന രീതി നിർത്തിയിട്ടുണ്ട്. എന്നാൽ, ആർസി പ്രിൻ്റ് പൊതുജനങ്ങൾക്ക് തന്നെ പരിവാഹൻ പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കും. പരിവാഹൻ പോർട്ടലിൽ പ്രിന്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഓപ്ഷനിൽ ഷാസി നമ്പറിന്റെ അവസാന അഞ്ച് അക്കം നൽകി വാഹനവുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ വരുന്ന ഒടിപി നൽകി ആർസി പ്രിൻ്റ് പിവിസി കാർഡിലോ പേപ്പറിലോ എടുക്കാം.
ഇലക്ട്രോണിക് ആർസി ഡിജി ലോക്കർ, എം.പരിവാഹൻ എന്നിവയിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. തുടർ സേവനങ്ങൾക്കായി അപേക്ഷിക്കുമ്പോൾ ആർസി പ്രിൻ്റ് അപ്ലോഡ് ചെയ്യുന്ന സേവനങ്ങൾക്ക് വാഹൻ സിറ്റിസൺ സൈഡിൽ നിന്നും ഡൗൺലോഡ് ചെയ്ത് ആർസി അപ്ലോഡ് ചെയ്യണം.
എച്ച്എസ്ആർപി ഫിറ്റ്മെൻ്റ് ഉള്ള അപേക്ഷകൾ എച്ച്എസ്ആർപി വാഹനിൽ അപ്‌പ്ലോഡ് ചെയ്തശേഷം മാത്രമേ ആർസി പ്രിൻ്റ് ഡൗൺലോഡ് ചെയ്യാൻ ൻ സാധിക്കുകയുള്ളൂ. ഇ-ചെല്ലാൻ /ചെക്ക് റിപ്പോർട്ട് തീർപ്പാക്കിയാൽ മാത്രമേ ആർസി പ്രിൻ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുകയുള്ളൂ.