ഇൻഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ 119 ഒഴിവുകൾ : ഏപ്രില്‍ 20 വരെ അപേക്ഷിക്കാം

ഇൻഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ബാങ്ക് ഒഫ് ഇന്ത്യയിലേക്ക് (ഐഡിബിഐ) അപേക്ഷക്ഷണിച്ചു. സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയയിലെ വിവിധ ഒഴിവുകളിലേക്കാണ് നിയമനം. താല്‍പര്യമുളളവർ ഐഡിബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ( idbibank.in) പ്രവേശിച്ച് അപേക്ഷ സമർപ്പിക്കേണ്ടതാണ്. 119 ഒഴിവുകളാണ് ഉളളത്.
അംഗീകൃത സർവകലാശാലയില്‍ നിന്ന് ബിരുദം നേടിയവർക്ക് അപേക്ഷിക്കാവുന്നതാണ്. ഏപ്രില്‍ 20 വരെയാണ്അപേക്ഷിക്കാൻഅവസരം. അപേക്ഷ സമർപ്പിക്കുന്നതിന് മുന്നോടിയായി ഉദ്യോഗാർത്ഥികള്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
നിങ്ങള്‍ സമർപ്പിച്ച അനുബന്ധ രേഖകള്‍ പരിശോധിക്കുന്നതാണ് തിരഞ്ഞെടുക്കല്‍ പ്രക്രിയയിലെ അവസാനഘട്ടം. പ്രവർത്തനപരിചയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
ശമ്ബളം
1. ഡെപ്യൂട്ടി ജനറല്‍ മാനേജർ- 1,14,220 രൂപ മുതല്‍ 1,20,940 രൂപ വരെ
2. അസിസ്റ്റന്റ് ജനറല്‍ മാനേജർ- 85,920 രൂപ
3. മാനേജർ – 64,820 രൂപ മുതല്‍ 93,960 രൂപ വരെ
ഫീസ്
ഉദ്യോഗാർത്ഥികള്‍ അപേക്ഷയോടൊപ്പം നിശ്ചിത ഫീസും അടയ്‌ക്കേണ്ടതാണ്. എസ് സി അല്ലെങ്കില്‍ എസ് ടി വിഭാഗത്തിലുളളവർ 250 രൂപയാണ് അപേക്ഷാ ഫീസായി അടയ്‌ക്കേണ്ടത്. ജനറല്‍,ഇ ഡബ്ല്യൂ എസ്. ഒ ബി സി വിഭാഗത്തിലുളളവർ 1,050 രൂപയാണ് ഫീസായി അടയ്‌ക്കേണ്ടത്.
പ്രായപരിധി
35നും 45നും ഇടയില്‍ പ്രായമുളളവരാണ് ഡെപ്യൂട്ടി ജനറല്‍ മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടത്, 28നും 40നും ഇടയില്‍ പ്രായമുളളവരാണ് അസിസ്റ്റന്റ് ജനറല്‍ മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടത്. മാനേജർ തസ്തികയില്‍ അപേക്ഷിക്കേണ്ടവരുടെ പ്രായപരിധി 25നും 35നും ഇടയിലാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ (https://www.idbibank.in/pdf/careers/Recruitment-of-Spl-Officer-2025-26.pdf ) പ്രവേശിക്കാവുന്നതാണ്.