ഭാര്യയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്നയാൾ അറസ്റ്റിൽ

പനമരം : നീർവാരം നെടുക്കുന്ന് ഉന്നതിയിൽ ഭാര്യയെ പീഡിപ്പിച്ച കേസിലും ഉന്നതിയിലെ ബാബുവിൻ്റെ കറവപശുവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലും ഒളിവിലായിരുന്നയാൾ അറസ്റ്റിൽ.
നടവയൽ ചിറ്റാലൂർക്കുന്നിൽ വെച്ച് നെടുക്കുന്ന് ഉന്നതിയിലെ ബാലൻ ( 45 ) ആണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് പനമരം സബ് ഇൻസ്പെക്ടർ സൈനുദ്ദീനും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.