സ്‌കൂട്ടറിൽ കടത്തിയ കഞ്ചാവുമായി യുവാവ് അറസ്സിൽ

പുൽപ്പള്ളി : കർണാടക അതിർത്തിപ്രദേശങ്ങളിൽ എക്സൈസ് നട ത്തിയ പരിശോധന യിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന 115 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. താമരശ്ശേരി മോയിക്കൽ വീട്ടിൽ ഉനൈസാണ് (40) അറസ്റ്റിലായത്. കേരള എക്സൈസ് ഇന്റർവെൻഷൻ യൂണിറ്റ് സംഘവും ബത്തേരി എക്സൈസ് സർക്കിൾ എം.കെ. സുനിലിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്നുനടത്തിയ പരിശോധനയിലാ ണ് യുവാവ് പിടിയിലായത്. പുല്പള്ളി മരക്കടവ് ഭാഗത്തുനിന്നാണ് ഇയാളെ പിടിച്ചത്. പ്രിവന്റീവ് ഓഫീസർ കെ.വി. പ്രകാശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഇ.ആർ. രാജേഷ്, അമൽ തോമസ്, കെ. നിഷാദ്, ഡ്രൈവർ എൻ.എം. അൻവർ സാദത്ത് എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.