April 5, 2025

കേന്ദ്രസർക്കാർ ഏജൻസിയിൽ 275 ഒഴിവുകൾ ; ഏപ്രിൽ 16 വരെ അപേക്ഷിക്കാം

Share

 

ഗുജറാത്തിൽ പ്രവർത്തിക്കുന്ന ദേശീയ ഏജൻസിയായ ഭാസ്‌കരാചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്‌പേസ് ആപ്ലിക്കേഷൻസ് ആന്റ് ജിയോ ഇൻഫർമാറ്റിക്‌സിൽ ജോലി നേടാൻ അവസരം. ബിസാഗ് എൻ (BISAG N) പുതുതായി മാൻപവർ തസ്തികകളിൽ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ഉദ്യോഗാർഥികൾക്ക് ഏപ്രിൽ 16 വരെ അപേക്ഷ നൽകാം. ഗുജറാത്തിലോ, ഡൽഹിയിലോ ആയിരിക്കും തിരഞ്ഞെടുപ്പ്.

 

തസ്തിക & ഒഴിവ്

 

ബിസാഗ് എന്നിൽ ടെക്‌നിക്കൽ മാൻപവർ – 1, ടെക്‌നിക്കൽ മാൻപവർ -2, ടെക്‌നിക്കൽ മാൻപവർ – 3, അക്കൗണ്ട്‌സ് മാൻപവർ, അഡ്മിൻ മാൻപവർ-1, അഡ്മിൻ മാൻപവർ- 2 എന്നിങ്ങനെയാണ് പോസ്റ്റുകൾ. ആകെ 298 ഒഴിവുകളാണുള്ളത്.

 

മാൻപവർ – 1 = 275 ഒഴിവ്

 

ടെക്‌നിക്കൽ മാൻപവർ -2 = 10 ഒഴിവ്

 

ടെക്‌നിക്കൽ മാൻപവർ – 3 = 5 ഒഴിവ്

 

അക്കൗണ്ട്‌സ് മാൻപവർ = 04 ഒഴിവ്

 

അഡ്മിൻ മാൻപവർ-1 = 02 ഒഴിവ്

 

അഡ്മിൻ മാൻപവർ- 2 = 02 ഒഴിവ്

 

 

പ്രായപരിധി

 

മേൽപറഞ്ഞ മാൻപവർ തസ്തികകളിൽ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാനാവും. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

 

 

യോഗ്യത

 

ബികോം, ബിടെക്/ ബിഇ, എൽഎൽബി, എംഎസ് സി, എംഇ/ എംടെക്, എംബിഎ/ പിജിഡിഎം

 

തെരഞ്ഞെടുപ്പ്

 

പ്രായോഗിക പരീക്ഷയുടെയും, ഇന്റർവ്യൂവന്റെയും അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ പരിഗണിക്കും.

 

അപേക്ഷ

 

താൽപര്യമുള്ള ഉദ്യോഗാർഥികൾ ബിസാഗിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം അപേക്ഷ ഫോമിന്റെ ഹാർഡ് കോപ്പി, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കോപ്പുകൾ, അനുബന്ധ രേഖകളുടെ വായിക്കാൻ കഴിയുന്ന പകർപ്പുകൾ സഹിതം താഴെയുള്ള വിലാസത്തിലേക്ക് അയക്കണം.

 

വിലാസം: The Director Administration

BISAGN, Near CH ‘0’ Circle,

Indulal Yagnik Marg,

Gandhinagar, Gujarat- 382007

 

ഏപ്രിൽ 16 വരെ അപേക്ഷിക്കാനാവും. താൽപര്യമുള്ളവർ www.bisag-n.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങൾ അറിയുക.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.