കല്‍പ്പറ്റ സ്റ്റേഷനിലെ ശുചിമുറിയില്‍ 18കാരൻ തൂങ്ങിമരിച്ച നിലയില്‍

കല്‍പ്പറ്റ : കൽപ്പറ്റ പൊലീസ് സ്റ്റേഷനില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അമ്ബലവയല്‍, നെല്ലാറച്ചാല്‍ സ്വദേശി ഗോകുലാണ് മരിച്ചത്. രാവിലെയോടെ സ്റ്റേഷനിലെ ശുചി മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ഗോകുലിനെ കണ്ടെത്തിയത്.
കഴിഞ്ഞ മാസം 27 ന് പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടി മിസ്സ് ആയതായി പരാതി കിട്ടിയിരുന്നു എന്ന് വയനാട് എസ് പി വ്യക്തമാക്കി. ഇന്നലെയാണ് കോഴിക്കോട് നിന്ന് പെണ്‍കുട്ടിയെയും ഗോകുലിനെയും പിടികൂടിയത്. രാത്രി 11 മണിയോടെ പെണ്‍കുട്ടിയെ സഖിയിലേക്ക് മാറ്റിയിരുന്നു.
യുവാവിനെ കൂടുതല്‍ ചോദ്യം ചെയ്യാൻ സ്റ്റേഷനില്‍ തന്നെ നിലനിർത്തുകയായിരുന്നു. കേസില്‍ ഗോകുലിനെ പ്രതി ചേർത്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഗോകുല്‍ ബാത്‌റൂമില്‍ പോകുമ്ബോള്‍ ഗാർഡ് കൂടെ ഉണ്ടായിരുന്നു. വിളിച്ചിട്ട് ഡോർ തുറക്കാത്തതിനെ തുടർന്ന് ഷർട്ട് ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും എസ്‌പി കൂട്ടിച്ചേർത്തു.