മ്യാൻമറിലെ ഭൂകമ്പം : മരണസംഖ്യ ഉയരുന്നു ; ഇതുവരെ സ്ഥിരീകരിച്ചത് 694 മരണം

ബാങ്കോക്ക് : ഭൂകമ്പം കനത്ത നാശംവിതച്ച മ്യാൻമറില്‍ രക്ഷാദൗത്യം തുടരുന്നു. മരണം സംഖ്യ ഉയരുകയാണ്. ഇതുവരെ 694 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. 1670 പേർക്ക് പരിക്കേറ്റതായാണ് മ്യാൻമർ സൈനിക നേതാവ് വ്യക്തമാക്കിയത്. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്.
മ്യാൻമാറിനൊപ്പം ഭൂകമ്ബം വലിയ നാശം വിതച്ച തായ്‌ലാൻഡില്‍ പ്രധാനമന്ത്രി പെയ്‌തൊങ്ടാണ്‍ ഷിനവത്ര അടിയന്തരയോഗം വിളിച്ചു. തലസ്ഥാനമായ ബാങ്കോക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കോക്കിലും ചൈനയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ യുനാനിലും മെട്രോ സർവീസുകള്‍ താത്കാലികമായി നിർത്തിവെച്ചിരിക്കയാണ്
ദുരന്ത ബാധിത പ്രദേശത്തേക്ക് ഇന്ത്യയില്‍ നിന്ന് ഭക്ഷണ വസ്തുക്കള്‍ അടക്കം 15 ടണ്‍ അവശ്യ വസ്തുക്കള്‍ എത്തിച്ചിട്ടുണ്ട്. ടെന്‍റുകള്‍, ജനറേറ്ററുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
മോണിവ നഗരത്തിന് ഏകദേശം 50 കിലോമീറ്റർ കിഴക്കായി മധ്യ മ്യാൻമറിലാണ് ഭൂകമ്ബത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സർവേ കണ്ടെത്തി. തായ്‌ലൻഡിന്‍റെ പല ഭാഗങ്ങളിലും ഭൂകമ്ബത്തിന്‍റെ പ്രകമ്ബനം അനുഭവപ്പെട്ടു.