പനമരം കൃഷിഭവനിലെ ജീവനക്കാരുടെ ഒഴിവുകൾ ഉടൻ നികത്തണം – സിപിഐ

പനമരം : പനമരം കൃഷിഭവനിലെ ജീവനക്കാരുടെ ഒഴിവുകൾ ഉടൻ നികത്തണമെന്ന് സിപിഐ ടൗൺ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സിപിഐ ജില്ലാ എക്സിക്യൂട്ടീവംഗം വി.കെ. ശശിധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ടൗൺ ബ്രാഞ്ച് സെക്രട്ടറിയായി കെ.സി. സഹദ്, അസിസ്റ്റന്റ് സെക്രട്ടറിയായി കെ. യൂനസ് എന്നിവരെ തിരഞ്ഞെടുത്തു.
മണ്ഡലം സെക്രട്ടറി തിരുവാൾ ആലി, ലോക്കൽ സെക്രട്ടറി വി.ബി. രാജൻ, എഐടിയുസി സെക്രട്ടറി പടയൻ ഇബ്രാഹിം, കെ.മഹേഷ്, സാദിക്ക് കോളിയിൽ, പി.എൻ.പോക്കു, സൗമ്യ നീർവാരം, ശ്രീജിത്ത്, നിസാർ എന്നിവർ സംസാരിച്ചു.