85 കിലോ നിരോധിത പുകയില ഉല്പന്നങ്ങളുമായി മൊത്ത കച്ചവടക്കാരന്‍ പിടിയില്‍

ബത്തേരി : ബത്തേരി കൊളഗപ്പാറ പ്രവര്‍ത്തിക്കുന്ന പാര്‍സല്‍ സര്‍വീസ് ജീവനക്കാര്‍ക്ക് ലഭിച്ച ഒരു പാര്‍സലില്‍ ലഹരി വസ്തുക്കളുടെ സാന്നിധ്യം സംശയിച്ചതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ ബത്തേരി എക്‌സൈസ് ഇന്‍സ്‌പെക്ടറെ അറിയിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും ,വയനാട് എക്‌സൈസ് ഇന്റലിജിന്‍സ് & ഇന്‍വെസ്റ്റിഗേഷന്‍ ബ്യുറോയും സംയുക്തമായി കൊളഗപ്പാറാ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പാര്‍സല്‍ സര്‍വീസ് കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് പാര്‍സല്‍ വന്ന അഡ്രസിലുള്ള ഉത്തര്‍പ്രദേശ് സ്വദേശിയും മാനിക്കുനിയില്‍ താമസിക്കുന്നതുമായ അശോക് നിവാസ് അശോക് (45) നെ കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് ഇയാളുടെ വീട് വിശദമായി പരിശോധിച്ചതില്‍ 85 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. 30 വര്‍ഷമായി ബത്തേരി ടൗണില്‍ സ്ഥിരതാമസമാക്കിയ ഉത്തര്‍പ്രദേശ് സ്വദേശിയായ ഇയ്യായ നഗരത്തിലെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ മൊത്ത കച്ചവടക്കാരനാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഓണ്‍ലൈന്‍ ലഹരിക്കടത്ത് തടയുവാനായി പാര്‍സല്‍ സര്‍വീസ് കേന്ദ്രങ്ങള്‍ കേന്ദ്രികരിച്ചു തുടര്‍ന്നും പരിശോധന ശക്തമാക്കുവാന്‍ എക്‌സൈസ് തീരുമാനിച്ചിട്ടുണ്ട്.
റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പി ബാബുരാജ്, മണികണ്ഠന്‍ വി കെ, പ്രിവന്റ്‌റീവ് ഓഫീസര്‍ അനില്‍കുമാര്‍ ജി, സിവില്‍ എക്‌സൈസ് ഓഫീസര്‍ നിക്കോളാസ് ജോസ്, പ്രിവന്റ്‌റീവ് ഓഫീസര്‍ െ്രെഡവര്‍ ബാലചന്ദ്രന്‍ കെ കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍ െ്രെഡവര്‍ പ്രസാദ് എന്നിവര്‍ പങ്കെടുത്തു.