ഒൻപത് ചാക്ക് പുകയില ഉത്പന്നങ്ങളുമായി മധ്യവയസ്കൻ അറസ്റ്റിൽ

മാനന്തവാടി : വിൽപ്പനയ്ക്കായി സൂക്ഷിച്ച ഒൻപത് ചാക്ക് പുകയില ഉത്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ. മാനന്തവാടി പിലാക്കാവ് ജെസി പുത്തൻപുരയിൽ വീട്ടിൽ കെ.എം. ഹംസ (55) ആണ് അറസ്റ്റിലായത്.
എസ്ഐ പവനന്റെ നേതൃത്വത്തിൽ ബുധനാഴ്ച ഹംസയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഹാൻസ്, കൂൾ തുടങ്ങിയവയുൾപ്പെടെ യുള്ള പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. വിവിധ കേസുകളിൽ പ്രതിയാണ് ഹംസയെന്നും വിദ്യാർഥികൾക്കടക്കം പുകയില ഉത്പന്നങ്ങൾ കച്ചവടം ചെയ്യുന്നയാളാണെന്നും പോലീസ് പറഞ്ഞു. പ്രൊബേഷൻ എസ്ഐമാരായ എ.ആർ. രാംലാൽ, എസ്.എസ്. കിരൺ, ബി. ശ്രീലക്ഷ്മി, എഎസ്ഐ സജി, സിപിഒ മനു അഗസ്റ്റിൻ, പ്രജീഷ് എന്നി വരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.