March 18, 2025

ഹെറോയിനും കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ

Share

 

കൽപ്പറ്റ : ഒട്ടേറെ ക്രിമിനൽ കേസുകളിലെ പിടികിട്ടാപ്പുള്ളിയടക്കം മൂന്നുപേരെ മയക്കുമരുന്നായ ഹെറോയിനും കഞ്ചാവുമായി എക്സൈസ് പിടികൂടി. മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ എക്കാപറമ്പ് സ്വദേശി മുസ്‌ല്യാരകത്ത് വീട്ടിൽ എം. മുഹമ്മദ് ആഷിഖ് (31), തിരൂരങ്ങാടി പള്ളിക്കൽ കുറുന്തല പാലക്കണ്ടിപ്പറമ്പ് സ്വദേശി തൊണ്ടിക്കോടൻ വീട്ടിൽ ടി.ഫായിസ് മുബഷിർ (30), കൊണ്ടോട്ടി മുതുവള്ളൂർ മുണ്ടിലാക്കൽ തവനൂർ സ്വദേശി കുമ്പളപ്പറ്റ വീട്ടിൽ ടി. ജംഷാദ് (28) എന്നിവരാണ് അറസ്റ്റിലായത്.

 

ഇവരിൽനിന്ന് ഒരു ഗ്രാം ഹെറോയിനും, 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ചിരുന്ന കാറും മയക്കുമരുന്ന് വിൽപ്പനയ്ക്ക് ഉപയോഗിച്ച മൊബൈൽഫോണും എക്സൈസ് കസ്റ്റഡിയിലെടുത്തു.

 

തിങ്കളാഴ്ച പുലർച്ചെ കല്പറ്റ

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീന്റെ നേതൃത്വത്തിൽ കല്പറ്റ ജനമൈത്രി ജങ്ഷനിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. മുഹമ്മദ് ആഷിഖ് ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പിടികിട്ടാപ്പുള്ളിയാണ്.

 

ഇയാൾക്കെതിരേ മലപ്പുറം, എറണാകുളം ജില്ലകളിൽ മയക്കുമരുന്ന് കേസുണ്ട്. 300 ഗ്രാം എം.ഡി.എം.എ. കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഇയാളെ കൊച്ചി സിറ്റി പോലീസെത്തി അറസ്റ്റ് രേഖപ്പെടുത്തി. മയക്കുമരുന്ന് വിൽപ്പനസംഘത്തിലെ മറ്റുകണ്ണികളെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് അധികൃതർ പറഞ്ഞു.

 

പ്രിവന്റീവ് ഓഫീസർ കെ.എം. ലത്തീഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി. ശിവൻ, പി.സി. സജി ത്ത്, കെ.കെ. വിഷ്ണു, അൻ വർ സാദിഖ്, ബി. സുദീപ്, വനിതാ സിവിൽ എക്സൈ സ് ഓഫീസർ കെ.വി. സൂര്യ എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു. മയക്കു മരുന്നിനെതിരേയുള്ള ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.