വള്ളിയൂര്‍ക്കാവിന് സമീപം പോലീസ് ജീപ്പ് അപകടം : ഒരാൾ മരിച്ചു

മാനന്തവാടി : വള്ളിയൂര്‍ക്കാവിന് സമീപം പോലീസ് ജീപ്പ് അപകടത്തിൽ ഒരാൾ മരിച്ചു. ഉന്തു വണ്ടിയിൽ കച്ചവടം നടത്തുന്ന തോട്ടുങ്കൽ ശ്രീധരൻ (65) എന്നയാളാണ് മരിച്ചതെന്നാണ് വിവരം.
ഇന്ന് മൂന്നുമണിയോടെയാണ് അപകടം. അമ്പലവയല്‍ സ്റ്റേഷനിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കണ്ണൂരിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് വരുന്നതിനിടെയാണ് സംഭവം. ഉന്തുവണ്ടിയിൽ ഇടിച്ച ശേഷം ജീപ്പ് തലകീഴായി മറിഞ്ഞു. പോലീസുകാരുമുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.