സ്വര്‍ണം വീണ്ടും മുകളിലോട്ട് ; ഇന്നും വില കൂടി

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. പവന് 80 രൂപ വർധിച്ച് 64,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വർധിച്ച് 8050 രൂപയായി.
മാർച്ച് അഞ്ചിലെ വിലയായ 64,520 രൂപയാണ് ഈ മാസത്തെ ഉയർന്ന വില. തുടർന്നുള്ള ദിവസങ്ങള്‍ വില ഇടിഞ്ഞതിന് ശേഷം ശനിയാഴ്ച വില വർധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില വർധിച്ചിരിക്കുന്നത്.