പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

മാനന്തവാടി : സഹോദരനും, സുഹൃത്തിനുമൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എടവക മാങ്ങലാടി നാല് സെന്റ് ഉന്നതിയിലെ പരേതനായ അയ്യപ്പൻ്റെയും രമണിയുടെയും മകൻ രാജീവൻ (23) ആണ് മരിച്ചത്.
ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം. സഹോദരൻ സുബ്രഹ്മണ്യനോടൊപ്പം പാണ്ടിക്കടവ് അഗ്രഹാരം റൂട്ടിലെ മരമില്ലിന് സമീപമുള്ള പുഴക്കടവിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം. പുഴയിൽ കാണാതായ രാജീവനെ മാനന്തവാടി അഗ്നി രക്ഷാസേനാംഗങ്ങൾ എത്തിയാണ് പുറത്തെടുത്തത്. മൃതദേഹം വയനാട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സ്റ്റേഷൻ ഓഫീസർ ഇ.കുഞ്ഞിരാമൻ, അസി.സ്റ്റേഷൻ ഓഫിസർ സെബാസ്റ്റ്യൻ ജോസഫ്, ഫയർ & റെസ്ക്യൂ ഓഫീസർമാരായ വിശാൽ അഗസ്റ്റ്യൻ, ബിനു എം.ബി, എം.എസ് സുജിത്ത്, മനു അഗസ്റ്റ്യൻ, അജിൽ.കെ, അഭിജിത്ത് സി.ബി, ഹോംഗാർഡുമാരായ ശിവദാസൻ.കെ, ജോബി പി.യു എന്നിവരടങ്ങുന്ന സംഘമാണ് മൃതദേഹം പുറത്തെടുത്തത്.