വെള്ളമുണ്ടയിൽ പുലി തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ ആക്രമിച്ചു കൊന്നു

മാനന്തവാടി : വെള്ളമുണ്ടയിൽ പശുക്കിടാവിനെ പുലി ആക്രമിച്ചു കൊന്നു. മംഗലശ്ശേരി പുല്ലംകന്നപ്പള്ളിൽ പി.ടി. ബെന്നിയുടെ പശുവിനെയാണ് ആക്രമിച്ചത്. തൊഴുത്തിൽ കെട്ടിയ ഒരു വയസ്സുള്ള കിടാവിനെയാണ് ഇന്നലെ രാത്രി കൊന്നത്. തലഭാഗം കടിച്ചെടുത്ത നിലയിലാണ്. ഇന്ന് രാവിലെയാണ് വീട്ടുകാർ സംഭവമറിഞ്ഞത്. പ്രദേശത്ത് പുലിയുടെ സാന്നിധ്യം കുറച്ച് കാലമായി ഉള്ളതായി പറയപ്പെടുന്നുണ്ട്. വനപാലകർ സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ പശുവിനെ കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചു.