വമ്പൻ കുതിപ്പിൽ സ്വര്‍ണവില ; ഇരുവിഭാഗം സ്വര്‍ണവ്യാപാരി സംഘടനകളും കൂട്ടിയത് വ്യത്യസ്ത തുക

കൽപ്പറ്റ : സംസ്ഥാനത്ത് ഇരുവിഭാഗം സ്വർണ വ്യാപാരി സംഘടനകളും സ്വർണവില കൂട്ടി. ഒരുവിഭാഗം 65 രൂപയും മറുവിഭാഗം 70 രൂപയുമാണ് കൂട്ടിയത്. ഇതോടെ ഇരുവിഭാഗവും തമ്മില്‍ നേരത്തെ ഉണ്ടായിരുന്ന വില വ്യത്യാസം ഇല്ലാതായി. ഗ്രാമിന് 8,010 രൂപയും പവന് 64,080 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.
ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ. ബി. ഗോവിന്ദൻ ചെയർമാനും ജസ്റ്റിൻ പാലത്ര പ്രസിഡന്റുമായുള്ള ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) 70 രൂപയാണ് ഗ്രാമിന് വർധിപ്പിച്ചത്. പവന് 560 രൂപയും കൂട്ടി. അതേസമയം, എസ്. അബ്ദുല്‍ നാസർ, സുരേന്ദ്രൻ കൊടുവള്ളി എന്നിവർ നേതൃത്വം നല്‍കുന്ന ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് വർധിപ്പിച്ചത്.
2,890 ഡോളറാണ് അന്താരാഷ്ട്ര സ്വർണവില. 87.39 ആണ് രൂപയുടെ വിനിമയ നിരക്ക്. 24 കാരറ്റ് സ്വർണ്ണത്തിന് ബാങ്ക് നിരക്ക് കിലോഗ്രാമിന് വീണ്ടും 88 ലക്ഷം രൂപയായി.
വെള്ളിവില ഗ്രാമിന് 106 രൂപയായി. ഗ്രാമിന് 6,600 രൂപയാണ് 18 കാരറ്റ് സ്വർണവില.