March 15, 2025

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് മതി ; നിയമം ബാധകം 2023 ഒക്ടോബറിന് ശേഷം ജനിച്ചവര്‍ക്ക്

Share

 

ഡല്‍ഹി : രാജ്യത്തെ പാസ്‌പോര്‍ട്ട് നിയമത്തിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് കേന്ദ്രസര്‍ക്കാര്‍. പാസ്‌പോര്‍ട്ട് എടുക്കുന്നതിനായി ജനനതീയതി തെളിയിക്കാനുള്ള രേഖയായി ജനനസര്‍ട്ടിഫിക്കറ്റ് മതിയാകും.2023 ഒക്ടോബര്‍ ഒന്നിനോ അതിന് ശേഷമോ ജനിച്ചവര്‍ക്കാണ് ഈ നിയമം ബാധകം.

 

2023 ഒക്ടോബര്‍ ഒന്നിന് മുമ്ബ് ജനിച്ചവരാണെങ്കില്‍ ജനനസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ഏഴ് രേഖകളില്‍ ഏതെങ്കിലും സമര്‍പ്പിക്കാവുന്നതാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 1967ലെ പാസ്‌പോര്‍ട്ട് നിയമത്തിലെ സെക്ഷന്‍ 24 ലെ വ്യവസ്ഥകളാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്തത്.

 

ജനന-മരണ രജിസ്ട്രാര്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അല്ലെങ്കില്‍ 1969ലെ ജനന-മരണ രജിസ്‌ട്രേഷന്‍ നിയമപ്രകാരം അധികാരപ്പെടുത്തിയ മറ്റേതെങ്കിലും അതോറിറ്റി നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ 2023 ഒക്ടോബര്‍ ഒന്നിനോ അതിന് ശേഷമോ ജനിച്ചയാളുകള്‍ ജനനത്തീയതി തെളിയിക്കുന്നതിനായി ഹാജരാക്കാവൂ.

 

2023 ഒക്ടോബര്‍ ഒന്നിന് മുമ്ബ് ജനിച്ചവര്‍ക്ക് ജനനത്തീയതിയുടെ തെളിവായി മറ്റ് രേഖകള്‍ സമര്‍പ്പിക്കാവുന്നതാണ്. താഴെ പറയുന്ന രേഖകള്‍ അത്തരക്കാര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്.

 

 

അംഗീകൃത സ്‌കൂളുകളോ, വിദ്യാഭ്യാസ ബോര്‍ഡോ നല്‍കുന്ന ട്രാന്‍സ്ഫര്‍, ലീവിങ് അല്ലെങ്കില്‍ മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍.

അപേക്ഷകന്റെ ജനനത്തീയതി രേഖപ്പെടുത്തി ആദായനികുതി വകുപ്പ് നല്‍കുന്ന അക്കൗണ്ട് നമ്ബര്‍ കാര്‍ഡ് (പാന്‍ കാര്‍ഡ്).

സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസ് റെക്കോര്‍ഡിന്റെയോ വിരമിച്ച ഉദ്യോഗസ്ഥര്‍ പെന്‍ഷന്‍ ഓര്‍ഡറിന്റെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ രേഖ.

ഡ്രൈവിങ് ലൈസന്‍സ്.

തിരഞ്ഞെടുപ്പ് ഐഡന്റിറ്റി കാര്‍ഡ്.

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനുകള്‍ നല്‍കുന്ന പോളിസി ബോണ്ട്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.