60 കിലോ പച്ചകാപ്പി മോഷ്ടിച്ചു : യുവാവ് അറസ്റ്റിൽ

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}
കേണിച്ചിറ : വീടിനുള്ളിൽ ചാക്കിൽ സൂക്ഷിച്ചിരുന്ന 60 കിലോ പച്ചകാപ്പി മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. അമരക്കുനി ചീയമ്പം 73 ഉന്നതിയിലെ മണിയാണ് (39) കേണിച്ചിറ പോലീസിന്റെ പിടിയിലായത്. പ്രതിയുടെ അയൽവാസിയുടെ വീടിനുള്ളിൽ ചാക്കിൽ സൂക്ഷിച്ചിരുന്ന 60 കിലോ പച്ചകാപ്പി മോഷണം പോയ കേസിലാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.