പനമരത്ത് പഞ്ചായത്തംഗത്തിന് മർദ്ദനമേറ്റ സംഭവം : കൂട്ടുപ്രതികളും റിമാൻഡിൽ

പനമരം : പഞ്ചായത്തംഗം ബെന്നി ചെറിയാനെ ആക്രമിച്ച കേസിൽ കൂട്ടുപ്രതികൾ പനമരം സ്റ്റേഷനിൽ കീഴടങ്ങി. കൂട്ടുപ്രതികളായ അക്ഷയ് (27), സനൽ (41), ഷിനോയ് എബ്രഹാം (40), ഇർഷാദ് (33) എന്നിവരാണ് ഇന്ന് കീഴടങ്ങിയത്. സംഭവത്തിൽ ഒന്നാംപ്രതി ചുണ്ടക്കുന്ന് പല്ലാത്ത് ഷിഹാബിനെ ഗുണ്ടൽപേട്ടയിൽ നിന്ന് പോലീസ് പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ചവരെയും അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. കഴിഞ്ഞ 22 നാണ് ബെന്നി ചെറിയാന് മർദ്ദനമേറ്റത്. കേസിലെ ഒന്നാം പ്രതിയായ ചുണ്ടക്കുന്ന് പല്ലാത്ത് വീട്ടിൽ ഷിഹാബ് (44) നെയാണ് പനമരം പോലീസ് ഗുണ്ടൽപേട്ടിൽ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റു പ്രതികൾ കീഴടങ്ങിയത്.