ജിൽസ് മാനുവൽ തോമസിനെ ആദരിച്ചു

നടവയൽ : നടവയൽ ജെ.സി.ഐ സല്യൂട്ട് ദി സൈലന്റ് സ്റ്റാർ പ്രോഗ്രാമിന്റെ ഭാഗമായീ പതിനഞ്ച് വർഷമായീ മിലിറ്ററിയിൽ സേവനം ചെയ്യുന്ന ജിൽസ് മാനുവൽ തോമസിനെ ആദരിച്ചു. ചടങ്ങിൽ പ്രസിഡന്റ് സിറാജ്ജുദ്ധീൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഡേവിഡ് ജെയിംസ്, മുൻ പ്രസിഡന്റ് ദീപു തോമസ്, അന്നകുട്ടി ജോസ്, വിൻസെന്റ് ചേരവേലിൽ, ടോമി ചെന്നാട്ട്, ടോമി പറപ്പിള്ളി, ഉണ്ണി ജോസ്, സണ്ണി ഐക്കരകുടി, അഗസ്റ്റിൻ ടി.ജെ, ടോജോ ജെയിംസ് പ്രോഗ്രാം ഡയറക്ടർ ബിനോയ് ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.