സാന്ത്വനം പെയിൻ ആന്റ് പാലിയേറ്റീവ് ഗ്രൂപ്പ് വാർഷിക ജനറൽ ബോഡി യോഗം ചേർന്നു

പനമരം : പനമരം സി.എച്ച്.സിയിൽ പ്രവർത്തിക്കുന്ന സാന്ത്വനം പെയിൻ ആന്റ് പാലിയേറ്റീവ് ഗ്രുപ്പിന്റെ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു. 2025-2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അസൈനാർ പനമരം ( പ്രസിഡന്റ്.), സി.പി. റുഖിയ ( ജനറൽ സെക്രട്ടറി), കെ.രാജീവൻ ( ട്രഷറർ ). ആയിഷ ഉമ്മർ, കെ.അബ്ദുൾ അസീസ് (വൈ. പ്രസിഡന്റുമാർ ), കെ.സി.ഷർമിന, എ.അബ്ദുൾ മജീദ് (ജോ.സെക്രട്ടറിമാർ). എക്സിക്യുട്ടീവ് അംഗങ്ങളായി സജ്ന, ജുബൈരിയ, ജമീല, സലീം, അജ്മൽ, റാബിയത് ഷഹന, ശ്രീകുമാരി, സി.പി.സഫീർ, സി.പി.ഇസുദ്ദിൻ എന്നിവരെയും തിരഞ്ഞെടുത്തു.