സ്വര്‍ണവില സര്‍വകാല റെക്കാഡിൽ ; ഇന്ന് ഒറ്റയടിക്ക് 680 രൂപ കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒരു പവന് 680 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇതോടെ സ്വർണവില പുതിയ റെക്കാഡിട്ടിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 60,760 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില കുറഞ്ഞത് ജനങ്ങള്‍ക്ക് അല്പം ആശ്വാസമായിരുന്നു.
360 രൂപയാണ് രണ്ട് ദിവസം കൊണ്ട് കുറഞ്ഞത്. എന്നാല്‍ ഇന്ന് കുത്തനെ വില ഉയരുകയായിരുന്നു. ഇന്നത്തെ വിലയനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങണമെങ്കില്‍ ജിഎസ്ടിയും പണിക്കൂലിയുമടക്കം 65,000 രൂപയ്ക്ക് മുകളില്‍ കൊടുക്കണം. ആഗോള വിപണിയില്‍ സ്വർണവില വർദ്ധിച്ചതാണ് വില ഉയരാൻ കാരണം. ഇനിയും സ്വർണവില ഉയരാൻ സാദ്ധ്യതയുണ്ട്.
ഇന്ന് ഒരു ഗ്രാം സ്വർണവിലയില്‍ 85 രൂപയാണ് വർദ്ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 7,595 രൂപയാണ്. 18 കാരറ്റ് ഗ്രാമിന് 75 രൂപ വർദ്ധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6,275 രൂപയാണ്. കേരളത്തില്‍ ഈ മാസം ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ഒന്നാം തീയതിയാണ്. പവന് 572000 രൂപയായിരുന്നു അന്നത്തെ വില. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാർക്ക് വെള്ളിയുടെ വില 99 രൂപയാണ്.