വയനാട്ടിലെ അധ്യാപക ഒഴിവുകൾ

കാട്ടിക്കുളം : തൃശ്ശിലേരി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ ജൂനിയർ ഹിന്ദി ടീച്ചർ തസ്‌തികയിൽ താൽക്കാലിക ഒഴിവിലേക്ക് ജനുവരി 28 ന് ചൊവ്വ രാവിലെ 11 ന് കൂടിക്കാഴ്‌ച നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകേണ്ടതാണ്.
ബത്തേരി സെയ്ൻ്റ് മേരീസ് കോളേജിൽ ഇക്കണോമിക്സ് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജനുവരി 28 ന് ഉച്ചയ്ക്ക് രണ്ടിന് കോളേജ് ഓഫീസിൽ നടക്കും. കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.