വയനാട്ടിൽ വീണ്ടും വന്യമൃഗ ആക്രമണം : യുവാവിനെ പുലി ആക്രമിച്ചു

കൽപ്പറ്റ : വന്യജീവി ആക്രമണങ്ങള്‍ ഒരു തുടർക്കഥയാവുകയാണ് വയനാട്ടില്‍. കൽപ്പറ്റ റാട്ടക്കൊല്ലിമലയിൽ യുവാവിനെ പുലി ആക്രമിച്ചു. മാനന്തവാടി കോയിലേരി സ്വദേശിയായ വിനീതിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. സ്വകാര്യ എസ്റ്റേറ്റില്‍ വച്ച് പുലി ചാടിവീഴുകയായിരുന്നു. പരിക്കേറ്റ വിനീതിനെ കൽപ്പറ്റ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല. വിനീത് റാട്ടക്കൊല്ലി പറ്റാനി എസ്റ്റേറ്റിലെ തൊഴിലാളിയാണ്. പുലിനഖം കൊണ്ടുള്ള പരിക്കാണ് ഇയാള്‍ക്കുള്ളത്.
കാപ്പിത്തോട്ടത്തിൽ വെച്ച് ചെറിയ ശബ്ദം കേട്ടപ്പോൾ പോയി നോക്കിയതാണ് താനെന്നും പെട്ടെന്ന് പുലി ചാടി വീണെന്നും വിനീത് പറയുന്നു. ചാടിയ പുലി കാപ്പി ചെടികൾക്ക് മുകളിലായാണ് വന്നതെന്നും ഭയന്ന് കൈ വീശിയപ്പോൾ ചെറുതായി പോറലേറ്റു മെന്നാണ് വിനീത് പറയുന്നത്.