സ്വര്‍ണവിലയില്‍ നേരിയ ഇടിവ് ; പവന് 120 രൂപ കുറഞ്ഞു

ഒരാഴ്ചത്തെ തുടർച്ചയായ വർധനക്കുശേഷം സ്വർണവിലയില്‍ നേരിയ കുറവ്. കഴിഞ്ഞ മൂന്ന് ദിവസമായി 60,440ല്‍ നില്‍ക്കുന്ന സ്വർണവില ഇന്ന് 60,320 രൂപയില്‍ എത്തി. വിപണിയില്‍ 120 രൂപയാണ് പവന് കുറഞ്ഞത്. 7,555 രൂപയായിരുന്ന ഗ്രാം സ്വർണത്തിന് തിങ്കളാഴ്ച 7,540 രൂപയിലുമാണ് വ്യാപാരം ആരംഭിച്ചത്. 57,200 രൂപയിലാണ് ഈ മാസം സ്വർണ വില ആരംഭിച്ചത്. ഇത് തന്നെയായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ സ്വർണവില ഉയർന്ന് മൂന്ന് മാസത്തിനിടയിലെ ഉയർന്ന നിരക്കിലേക്ക് എത്തി. തുടർച്ചയായ നാലാമത്തെ ആഴ്ചയാണ് സ്വർണം നേട്ടം രേഖപ്പെടുത്തുന്നത്.
സ്വർണ വില ഇനിയും ഉയരാനാണ് സാധ്യത.യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വ്യാപാരനയം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നത് സ്വർണത്തെ സുരക്ഷിതനിക്ഷേപമാക്കി മാറ്റുന്നുണ്ട്.
ലോകത്തെ പ്രധാനപ്പെട്ട കേന്ദ്രബാങ്കുകളെല്ലാം സ്വർണം വാങ്ങുന്നതും വില ഉയരുന്നതിനുള്ള കാരണമാണ്. രൂപയുടെ തകർച്ചയും സ്വർണവില ഉയരുന്നതിനുള്ള കാരണമാണ്.