കാട്ടുപന്നി കുറുകെചാടി സ്കൂട്ടർ യാത്രികനായ പോലീസുകാരന് പരിക്ക്

പനമരം : കാട്ടുപന്നി കുറുകെചാടി സ്കൂട്ടർ യാത്രികനായ പോലീസുകാരന് പരിക്ക്. നീർവാരം പുത്തൻപുരക്കൽ പി.വി ഷിതിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ അഞ്ഞണിക്കുന്ന് വെച്ചാണ് സംഭവം. സ്കൂട്ടറിൽ സഞ്ചരിക്കവെ പന്നി കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് പരിക്കേൽക്കുകയായിരുന്നു. ഷിതിനെ മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചു. പരിക്ക് ഗുരുതരമല്ല.