മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തില്‍ കാപ്പിക്കുരു പറിക്കാന്‍ പോയ സ്ത്രീ കൊല്ലപ്പെട്ടു

മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. പഞ്ചാരക്കൊല്ലി സ്വദേശി തറാട്ട് ഉന്നതിയിലെ അച്ചപ്പന്റെ ഭാര്യ രാധ (45) ആണ് മരിച്ചത്. രാവിലെ കാപ്പികുരു പറിക്കാന്‍ പോയപ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായത്. കാടിനുള്ളില്‍ നിന്നാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് വാച്ചറുടെ ഭാര്യയാണ് ഇവര്‍.
ഇന്ന് രാവിലെ 11.15 ഓടെയാണ് സംഭവം. രാവിലെ പരിശോധനയ്ക്ക് പോയ തണ്ടർബോൾട്ട് അംഗങ്ങളാണ് പാതി ഭക്ഷിച്ച നിലയ ലുള്ള മൃതദേഹം കണ്ടത്.
അതേസമയം രാധയെ ആക്രമിച്ചു കൊന്ന കടുവ കാടുകയറിയോന്ന് വ്യക്തമല്ലെന്നും ജാഗ്രത വേണമെന്ന് വനംവകുപ്പ് അറിയിച്ചു. പ്രിയദര്‍ശിനി എസ്റ്റേറ്റിനു മുകളിലെ വനത്തിനോട് ചേര്‍ന്ന് കടുവയുടെ സാന്നിധ്യം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്.