ബെന്നി ചെറിയാനെ അക്രമിച്ച ഡി.വൈ.എഫ്.ഐ, സി.പി.എം ഗുണ്ടകളെ ഉടൻ അറസ്റ്റുചെയ്യണം മുസ്ലിംലീഗ്

പനമരം : പനമരം ഗ്രാമ പഞ്ചായത്ത് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച മെമ്പർ ബെന്നി ചെറിയാനെ അക്രമിച്ച ഡി.വൈ.എഫ്.ഐ, സി.പി.എം ഗുണ്ടാ പ്രവർത്തകരെ എത്രയുംവേഗം അറസ്റ്റ് ചെയ്യണമെന്ന് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി ആവശ്യപ്പെട്ടു.
മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് മുരിക്കഞ്ചേരി സുലൈമാൻ ഹാജി, ജനറൽ സെക്രട്ടറി കുനിയൻ അസീസ്, കെ.എം.സി.സി.നേതാവ് പടയൻ മമ്മൂട്ടി ഹാജി, പുളിക്കണ്ടി നാസർ, ജസീർ കടന്നൊളി, ഹാരിസ് തൊട്ടുങ്ങൽ തുടങ്ങിയവരുടെ കൂടെ ബെന്നിയെ സന്ദർശിച്ചു. പ്രതികളും പോലീസും ഒത്തു കളിക്കുകയാണന്നും, പ്രതികളെ എത്രയും പെട്ടന്ന് പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ട് വരുന്നില്ലങ്കിൽ ശക്തമായ സമര പരിപാടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.