കുപ്പാടിയിൽ മരം മുറിക്കുന്നതിനിടെ കവുങ്ങ് തലയിൽ വീണ് യുവാവ് മരിച്ചു

ബത്തേരി : കുപ്പാടിയിൽ കവുങ്ങ് തലയിൽ വീണ് യുവാവ് മരിച്ചു. അമ്പലവയൽ ഒഴലകൊല്ലി പണിയ ഉന്നതിയിലെ ചന്തുവിന്റെ മകൻ സതീഷ്(30) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് ബത്തേരി കുപ്പാടിയിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ മരം മുറിക്കുന്നതിനിടെയാണ് അപകടം. സമീപത്തെ കവുങ്ങിന് മുകളിലേക്ക് മരം വീണ് താഴെ നിൽക്കുകയായിരുന്ന സതീഷൻറെ ദേഹത്ത് കവുങ്ങ് പതിക്കുകയായിരുന്നു.