വയനാട്ടില്‍ വിശ്വാസം മറയാക്കി ആദിവാസി സ്ത്രീയെ പീഡിപ്പിച്ചെന്ന് പരാതി : പ്രതി പിടിയില്‍

കല്‍പ്പറ്റ : വിശ്വാസം മറയാക്കി ആദിവാസി സ്ത്രീയെ ക്രൂരമായി ബലാത്സംഗം ചെയ്തതായി പരാതി. തിരുനെല്ലി സ്വദേശിയായ 40 കാരിയാണ് മാനന്തവാടി പോലീസിന് മുന്നില്‍ പരാതി സമർപ്പിച്ചത്. സംഭവത്തില്‍, പുളിമൂട് സ്വദേശി വർഗീസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന തന്നെ നാട്ടുകാരനായ പ്രതി നിരന്തരം ലൈംഗികമായി ഉപദ്രവിച്ചു. കഴിഞ്ഞ വർഷംമുതല്‍ പലതവണകളിലായി പീഡിപ്പിച്ചു. സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. സ്വാമിയുടേതെന്ന് പറഞ്ഞ ജപിച്ച ചരട് കൈയ്യില്‍ കെട്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
നേരത്തെ പൊലീസില്‍ വിവരറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നും പൊലീസ് ഒത്തുതീർപ്പ് ആവശ്യപ്പെട്ടെന്നും യുവതി ആരോപിച്ചു. കോണ്‍ഗ്രസ് പ്രവർത്തകനായ വർഗീസിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.എം. രംഗത്തെത്തിയതോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.