200ഓളം പാക്കറ്റ് നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി വില്പനക്കാരൻ പിടിയിൽ

കല്‍പ്പറ്റ ടൗണ്‍ ഭാഗങ്ങളില്‍ നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് വില്പന നടത്തി വന്നിരുന്ന സോനുസ് സ്റ്റേഷനറി ഉടമ വൈത്തിരി വെങ്ങപ്പള്ളി അത്തിമൂല എടത്തില്‍ വീട്ടില്‍ സത്താര്‍ (42) എന്നയാളെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീനും സംഘവും ചേര്‍ന്ന് പിടികൂടി.
ഇയാളില്‍ നിന്നും 200ഓളം പാക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു. പ്രതിക്കെതിരെ കോട്പ ആക്ട് പ്രകാരം കേസെടുത്തു. ഹാന്‍സ് കടത്തിക്കൊണ്ടുവരുവാന്‍ ഉപയോഗിച്ച K. L. 12 N 1481 സ്‌കൂട്ടറും കസ്റ്റഡിയില്‍ എടുത്തു.
പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ലത്തീഫ് കെ.എം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജിപോള്‍, സജിത്ത്.പി.സി എന്നിവര്‍ പങ്കെടുത്തു.