ആളില്ലാത്ത വീട്ടിൽ മോഷണം : സ്ഥിരം കുറ്റവാളിയായ പ്രിതി പിടിയിൽ

പനമരം : പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ കുണ്ടാലയിൽ നെട്ടേരി സിദ്ധിഖിൻ്റെ വീടിൻ്റെ വാതിൽ പൊളിച്ച് വീട്ടിൽ കയറി സ്വർണവും പണവും കവർന്നയാൾ പിടിയിൽ. കുപ്പാടിത്തറ സ്വദേശി കുന്നത്ത് വീട്ടിൽ ഇജിലാൽ (32 ) ആണ് പിടിയിലായത്. സംസ്ഥാനത്ത് നിരവധി കളവുകേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയിൽ സിദ്ധിക്കും കുടുംബവും വീടുപൂട്ടി മലപ്പുറത്ത് പോയ സമയത്തായിരുന്നു മോഷണം. പനമരം എസ്.ഐ. എം.കെ.റസാഖിൻ്റെ നേതൃത്വത്തിൽ സീനിയർ സി.പി.ഒമാരായ അനൂപ്, മോഹൻദാസ്, ജിൻസ്, സി.പി.ഒമാരായ അജീഷ്, വിനായകൻ, ഇബ്രാഹിംകുട്ടി എന്നിവരാണ് ഇയാളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.