മയക്കുമരുന്നു കേസില്‍ പ്രതിക്ക് ഒരു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും

കല്‍പ്പറ്റ : ലഹരിമരുന്നായ മെത്താംഫിറ്റാമിന്‍ കൈവശംവച്ച കേസില്‍ പ്രതിക്ക് ഒരു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം കണ്ണാട്ടിപ്പടി അവുഞ്ഞിക്കാടന്‍ ഷിബിനെയാണ് (24) കല്‍പ്പറ്റ അഡ്‌ഹോക്ക് (രണ്ട്) കോടതി ജഡ്ജ് വി. അനസ് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം അധികം തടവ് അനുഭവിക്കണം. 2021 ഫെബ്രുവരി 18ന് മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദ്ദീനും സംഘവുമാണ് ഷിബിനെ അറസ്റ്റുചെയ്തത്. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.ജി. രാധാകൃഷ്ണനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.