ദാസനക്കരയിൽ ലോറിയും സ്കൂട്ടും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പനമരം : ദാസനക്കരയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പയ്യമ്പള്ളി പുതിയിടം കോളനിയിലെ മഹേഷ് (39) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. പനമരം – പുഞ്ചവയൽ റോഡിൽ വട്ടവയൽ ജങ്ഷനിലായിരുന്നു അപകടം. പനമരം ഭാഗത്തുനിന്ന് വന്ന ലോറി ദാസനക്കരയിൽ നിന്നും പനമരത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ തട്ടിയായിരുന്നു അപകടം.
മഹേഷ് പനമരം പരിയാരത്തുള്ള ഭാര്യവീട്ടിലേക്ക് പോകവെയാണ് അപകടം. മൃതദേഹം മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ.