വലിയ ബാധ്യതകള്‍ ഉണ്ടായിട്ടും ആരും തിരിഞ്ഞു നോക്കിയില്ല : കോൺഗ്രസ് നേതൃത്വത്തിനെതിരെയുള്ള എന്‍.എം വിജയന്റെ കത്ത് പുറത്ത്

കല്‍പ്പറ്റ : വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം വിജയനും മകനും ആത്മഹത്യ ചെയ്യുന്നതിന് മുന്‍പെഴുതിയ അവസാന കുറിപ്പ് പുറത്ത്. മരണക്കുറിപ്പ് എന്ന നിലയിലാണ് കത്ത് എഴുതിയിട്ടുള്ളത്. കെപിസിസി പ്രസിഡന്റിനും പ്രിയങ്കാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമാണ് കത്തെഴുതിയിരിക്കുന്നത്.
എംഎല്‍എ ഐ.സി ബാലകൃഷ്ണന്റെയും വയനാട് സിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്റെയും പേരുകള്‍ കത്തില്‍ പരാമര്‍ശിക്കുന്നു.
നിയമനത്തിനെന്ന പേരില്‍ പണം വാങ്ങിയത് എംഎല്‍എ ആണെന്ന് കത്തില്‍ പറയുന്നുണ്ട്. വലിയ ബാധ്യതകള്‍ ഉണ്ടായിട്ടും തന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും കെപിസിസി നേതൃത്വത്തിന് എല്ലാം അറിയാമെന്നും കുറിപ്പില്‍ പറയുന്നു.
എന്‍.ഡി അപ്പച്ചനും, ഐ.സി ബാലകൃഷ്ണനും പണം വാങ്ങാന്‍ ആവശ്യപ്പെട്ടു എന്നും കത്തില്‍ പരാമര്‍ശിക്കുന്നു. 10 ദിവസത്തിന് ശേഷമാണ് കത്ത് കുടുംബം പുറത്തുവിട്ടത്. കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് കത്ത് പുറത്തുവിട്ടതെന്ന് മരുമകള്‍ പത്മജ പറയുന്നത്.
എന്നാല്‍ പൊലീസ് കുറിപ്പിനെപ്പറ്റി കൃത്യമായി അന്വേഷിക്കട്ടെയെന്നും സത്യസന്ധമായ അന്വേഷണം നടത്തി തെറ്റുകാരനാണെങ്കില്‍ എന്നെ ശിക്ഷിക്കട്ടെ എന്നുമാണ് കുറിപ്പ് കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഐ.സി ബാലകൃഷ്ണന്‍ പറയുന്നത്.